മുംബൈ- ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യമില്ല. ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യൻ ഖാൻ ജയിലിൽ കഴിയുന്നത്. ആര്യൻ ഖാനൊപ്പം ജയിലിലായ കൂട്ടുപ്രതികളുടെ ജാമ്യാപേക്ഷയും മുംബൈയിലെ പ്രത്യേക എൻ.ഡി.പി.എസ് കോടതി തള്ളി. ആര്യൻ ഖാൻ ആർതർ റോഡ് ജയിലിൽ തുടരും. ഒക്ടോബർ മൂന്നിനാണ് ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻഖാനെയും സുഹൃത്തുക്കളെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്.