ജയ്പൂർ- ജയ് ശ്രീ റാം എന്നു വിളിച്ചുപറയാത്തതിന് ഒരു മുസ്ലിം വൃദ്ധനെ യുവാവ് ക്രൂരമായി തല്ലിച്ചതച്ചു. വൃദ്ധന്റെ താടി പിടിച്ചു വലിച്ച് ജയ് ശ്രീ റാം എന്നു വിളിക്കാനാണ് യുവാവ് വീഡിയോയിൽ വൃദ്ധനെ നിർബന്ധിക്കുന്നത്. തുടർച്ചയായി അടിക്കുന്നുമുണ്ട്. വിനയ് കുമാർ മീണയെന്ന് സ്വയം പരിചയപ്പെടുത്തുന്ന യുവാവ് രാജസ്ഥാനിൽ ഇപ്പോഴും കോൺഗ്രസ് സർക്കാരാണെന്നാണോ വിചാരണമെന്നും വൃദ്ധനോട് ചോദിക്കുന്നു.
വീഡിയോ പ്രചരിച്ചതോടെ പോലീസ് യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ സിരോഹി ജില്ലയിലെ അബു റോഡ് എന്ന പട്ടണത്തിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.