അഹമ്മദാബാദ്- എഴുപതാമത്തെ വയസ്സില്‍ ആദ്യ കുഞ്ഞിന്റെ അമ്മയായി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഗുജറാത്തുകാരിയായ ജുവന്‍ബെന്‍. ഈ മാസം ആദ്യമാണ് ഇവര്‍ക്ക് കുഞ്ഞ് പിറന്നത്. ഐവിഎഫ് ചികിത്സയിലൂടെയാണ് ഇവര്‍ ഗര്‍ഭധാരണം നടത്തിയത്. ആദ്യം ഈ പ്രായത്തില്‍ പ്രസവം നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു പിന്നീട് ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഡോക്ടര്‍മാര്‍ ഇതിന് സമ്മതിക്കുകയായിരുന്നു.
ദമ്പതിമാരായ മാല്‍ധാരിയുടെയും ജുവന്‍ബെന്റെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു ഒരു കുഞ്ഞ് എന്നത്.
അപൂര്‍വങ്ങിളില്‍ അപൂര്‍വമായ സംഭവം എന്നാണ് ജുവന്‍ബെനെ ചികിത്സിച്ച ഡോക്ടര്‍ നരേഷ് ബാനുശാലിയുടെ പ്രതികരണം. ഇതൊരു പരീക്ഷണത്തിന്റെ വിജയം കൂടിയാണ്. ഐ.വി.എഫിലൂടെ നിരവധി സ്ത്രീകള്‍ ഗര്‍ഭിണിയായിട്ടുണ്ട്, എന്നാല്‍ ഇത്രയും പ്രായമായ ഒരു സ്ത്രീ കുഞ്ഞിന് ജമ്മം നല്‍കുന്ന് ഇത് ആദ്യമായിട്ടാണെന്ന് ഡോക്ടര്‍ പറഞ്ഞു.