തുറൈഫ്- ഉഷ്ണകാലം കഴിഞ്ഞു ശൈത്യകാലം ആരംഭിച്ചിരിക്കുകയാണ് തുറൈഫില്‍. വെള്ളം ഹീറ്ററില്‍ ചൂടാക്കാതെ ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലായി. ജനങ്ങള്‍ തണുപ്പ് കാലത്ത് ധരിക്കുന്ന വസ്ത്രങ്ങള്‍ അണിയാന്‍ തുടങ്ങി. സ്വദേശി പുരുഷന്മാര് വെള്ള വസ്ത്രങ്ങള്‍ ഒഴിവാക്കി അല്പം കട്ടിയുള്ള കളര്‍ വസ്ത്രങ്ങള്‍ ധരിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ കോട്ടുകള്‍ അണിഞ്ഞ് തണുപ്പിനെ പ്രതിരോധിക്കുന്നു.
തണുപ്പ് കാലമായതിനാല്‍ പനി , ജലദോഷം , കഫക്കെട്ട് തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ച് ആശുപത്രിയില്‍ ആളുകള്‍ എത്തിത്തുടങ്ങി. അതോടൊപ്പം സര്‍ക്കാര്‍ ഡിസ്പെന്‍സറികളിലും ആശുപത്രികളിലും ഫ്ളൂ വാക്സിനേഷന് ആരംഭിച്ചിട്ടുണ്ട്. ഉയര്‍ന്ന താപനില 23 സെല്‍ഷ്യസും താഴ്ന്ന താപനില 13 ഡിഗ്രിയുമാണ്.