കോഴിക്കോട് - കരിപ്പൂര്‍ വിമാനത്താവളം വികസനത്തിനാവശ്യമായ 248.75 ഏക്കര്‍ ഭൂമി ഏറ്റെടുത്തു നല്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സും ചേംബറിന്റെ കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റിയും സ്വാഗതം ചെയ്തു.
റണ്‍വേ വികസനത്തിന് 96.5 ഏക്കര്‍ പ്രത്യേകം ഏറ്റെടുക്കും എന്ന പരമാര്‍ശം വിമാനത്താവള വികസനത്തിന് ഊന്നല്‍ നല്‍കുന്നുവെന്നതിന് ഉറപ്പാണെന്ന് ചേംബര്‍ പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടിയക്ക് മുന്‍ കൈ എടുത്താല്‍ റണ്‍വേ വികസനം സാധ്യമാകുമെന്ന് ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതോടൊപ്പം ടെര്‍മിനല്‍ വികസനത്തിനും കാര്‍ പാര്‍ക്കിംഗിനും കൂടി ഭൂമി ഏറ്റെടുക്കല്‍ തീരുമാനം വിമാനത്താവള വികസനത്തിന്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കുമെന്ന് കെ.വി ഹസീബ് പറഞ്ഞു. ഇത് സംബന്ധിച്ച് നടപടികള്‍ വേഗത്തില്‍ സ്വീകരിച്ച മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി അബ്ദുറഹിമാന് എന്നിവര്‍ക്ക് ചേംബര്‍ നന്ദി അറിയിച്ചു.