Sorry, you need to enable JavaScript to visit this website.

റിയാദില്‍ സൗദി ബാലികയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

റിയാദ് - തലസ്ഥാന നഗരിയില്‍ സൗദി ബാലികയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ദക്ഷിണ റിയാദിലെ അല്‍തുവൈഖ് ഡിസ്ട്രിക്ടില്‍ നിന്നാണ് പതിനൊന്നുകാരിയായ നോഫ് അല്‍ഖഹ്താനിയെ കാണാതായത്. തിങ്കളാഴ്ച രാത്രി എട്ടര മണിക്ക് മാലിന്യം കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കാന്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങിയ ബാലികയെ കാണാതാവുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പുറത്തിറങ്ങുമ്പോള്‍ ബാലികയുടെ വേഷം പര്‍ദയായിരുന്നെന്ന് സഹോദരന്‍ ഥാനി അല്‍ഖഹ്താനി പറഞ്ഞു. സഹോദരിക്ക് മാനസിക രോഗങ്ങളൊന്നുമില്ല. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ നോഫിന് പ്രാവീണ്യമില്ലെന്നും സഹോദരന്‍ പറഞ്ഞു. നോഫിനെ കാണാതായ വിവരം സുരക്ഷാ വകുപ്പുകളെ അറിയിച്ചിട്ടുണ്ട്. നോഫിനു വേണ്ടി എല്ലാവരും അന്വേഷണം നടത്തണം. സഹോദരിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0557476116 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ഥാനി അല്‍ഖഹ്താനി അഭ്യര്‍ഥിച്ചു.

 

Latest News