കോട്ടയം- മത്സ്യവ്യാപാരിയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ആറ്റില്‍ ചാടിയ യുവാവിനെ പിടികൂടി. കോട്ടയം മഠത്തിപ്പറമ്പ് സ്വദേശി നാസറിനെ വെട്ടിയ ശേഷം മീനച്ചിലാറ്റില്‍ ചാടിയ അയല്‍വാസിയായ എബിന്‍ ആണ് പിടിയിലായത്. ആത്മഹത്യഭീഷണി മുഴക്കി ആറിന് നടുക്കുള്ള മരക്കൊമ്പില്‍ കയറിയിരുന്ന യുവാവിനെ അഗ്‌നിശമനസേനയും പോലീസ് ചേര്‍ന്നാണ് പിടികൂടിയത്.
നാസറിനെ വടിവാള്‍ കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ചതിന് പിന്നാലെ അരുണ്‍ മീനച്ചിലാറ്റിലേക്ക് ചാടി. ആറ്റില്‍ ഒഴുകിയെത്തിയ ഒരു മരത്തിന്റെ ചില്ലയില്‍ നിലയുറപ്പിക്കുകയായിരുന്നു. ഒന്നരമണിക്കൂറിന് ശേഷം ഇയാളെ അഗ്‌നിരക്ഷാസേന എത്തി അനുനയിപ്പിച്ച് കരയിലെത്തിക്കുകയായിരുന്നു.
കരക്കെത്തിച്ച ഇയാളെ പോലീസിന് കൈമാറി. പരുക്കേറ്റ നാസറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം.