ശ്രീനഗര്‍- കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ വന്‍കിട റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ദുബായ് സര്‍ക്കാരുമായി ധാരണാ പത്രം ഒപ്പുവച്ചു. വ്യവസായ പാര്‍ക്കുകള്‍, ഐടി ടവറുകള്‍, ബഹുവിധാവശ്യങ്ങള്‍ക്കുള്ള കെട്ടിട സമുച്ചയങ്ങള്‍, മെഡിക്കല്‍ കോളെജ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങിയവയാണ് ദുബായ് സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ നിര്‍മ്മിക്കുക. വികസന മുന്നേറ്റത്തില്‍ ജമ്മു കശ്മീരിന്റെ വേഗം ലോക് തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
ദുബായില്‍ നിന്ന് നിരവധി നിക്ഷേപകര്‍ ജമ്മു കശ്മീരില്‍ നിക്ഷേപമിറക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ ധാരണാ പത്രം പുതിയ നാഴികക്കല്ലാകുമെന്നും മന്ത്രി പറഞ്ഞു. ഈ വന്‍കിട നിര്‍മ്മാണ പദ്ധതികളിലൂടെ ജമ്മു കശ്മീര്‍ വ്യവസായ വല്‍ക്കരണത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും പുതിയ ഉയരങ്ങളിലെത്തുമെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു.