കാസര്‍കോട്- പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മന്ത്രി എം.വി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ വി.പി.പി മുസ്തഫയെ സി.ബി.ഐ ചോദ്യം ചെയ്തു. കൊല നടക്കുന്നതിന് മുന്‍പ് കല്യോട്ട് സി.പി.എം പൊതുയോഗത്തില്‍ മുസ്തഫ നടത്തിയ പ്രകോപനപരമായ പ്രസംഗം വലിയ വിവാദമായിരുന്നു.
സി.ബി.ഐയിലെ ഡിവൈ.എസ്.പി ടി.പി അനന്തകൃഷ്ണനാണ് മുസ്തഫയെ ചോദ്യം ചെയ്തത്. മുന്‍പ് ക്രൈംബ്രാഞ്ചും ഇതേകേസില്‍ മുസ്തഫയെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതി ഡിസംബര്‍ നാലിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തുടര്‍ന്നാണ് മുസ്തഫയെ സി.ബി.ഐ ചോദ്യം ചെയ്തത്.