ജിസാന്‍- ബെയ്ഷ് കെ.എം.സി.സിക്ക് പുതിയ നേതൃത്വം നിലവില്‍വന്നു. അബ്ദുറഹ്മാന്‍ കുറ്റിക്കാട്ടില്‍ (പ്രസിഡന്റ്), ജമാല്‍ കമ്പില്‍ (ജനറല്‍ സെക്രട്ടറി), ശമീല്‍ വലമ്പൂര്‍ (ട്രഷറര്‍), യാസര്‍ വാല്‍ക്കണ്ടി (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ജമാല്‍ കാട്ടാമ്പള്ളി (ചെയര്‍മാന്‍), കോമു ഹാജി ക്ലാരി, മുജീബ് അമ്പലഞ്ചരി, മുഹമ്മദ് ആക്കോട്, സിദ്ദീഖ് നിലമ്പൂര്‍, സലാം പാണക്കാട്, സുബൈര്‍ ഒളകര (വൈസ് പ്രസിഡന്റുമാര്‍), നൗഫല്‍ സി.എം, സൈദ് പി.ടി, സഹീര്‍ അല്‍ ഹാഷ്മി, ഹുസൈന്‍ ഒളകര, ബഷീര്‍ ജബല്‍ മാര്‍ട്ട് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍. കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായി റിട്ടേണിംഗ് ഓഫീസറായിരുന്നു. അബ്ദുറഹ്മാന്‍ കുറ്റിക്കാട്ടില്‍ അധ്യക്ഷനായി. ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു. ഡോ. മന്‍സൂര്‍ നാലകത്ത്, അക്ബര്‍ പറപ്പൂര്‍ പ്രസംഗിച്ചു. ജമാല്‍ കമ്പില്‍ സ്വാഗതവും യാസര്‍ വാല്‍കണ്ടി നന്ദിയും പറഞ്ഞു.