കോളജുകള്‍ തുറക്കുന്നത് 25 ലേക്ക് നീട്ടി

തിരുവനന്തപുരം- കനത്ത മഴയുടെയും പ്രളയത്തിന്റേയും പശ്ചാത്തലത്തില്‍ കേരളത്തില്‍ കോളജുകള്‍ തുറക്കുന്നത് 25 ലേക്ക് നീട്ടി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇത് രണ്ടാം തവണയാണ് കോളജുകള്‍ തുറക്കുന്നത് നീട്ടിയത്. ശക്തമായ മഴയെത്തുടര്‍ന്ന് ആദ്യം 20 ലേക്കാണ് നീട്ടിയത്. എന്നാല്‍ പല ജില്ലകളിലും ഒരാഴ്ചയോളം കാലാവസ്ഥ അനുകൂലമല്ലെന്നാണ് റിപ്പോര്‍ട്ട്.
സ്‌കൂളുകള്‍ തുറക്കുന്നത് നവംബര്‍ ഒന്നിനാണ്. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. പല സ്‌കൂളുകളും ദുരിതാശ്വാസ ക്യാമ്പുകളായി മാറിയിരിക്കെ സ്‌കൂള്‍ തുറക്കുന്നതും നീട്ടാനാണ് സാധ്യത.

 

Latest News