ചെന്നൈ: ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ട യുവാവ് മകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ലോഡിജിൽ ആത്മഹത്യ ചെയ്തു. ഒട്ടേരി സ്വദേശിയായ രവിചന്ദ്രൻ (47), മകൾ ദീക്ഷിത(8)എന്നിവരാണ് മരിച്ചത്.
കുട്ടിക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം രവിചന്ദ്രൻ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഒട്ടേരിയിലെ ഒരു ഫാക്ടറിയിൽ ജീവനക്കാരനായിരുന്ന രവിചന്ദ്രന് ലോക്ഡൗൺ കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഭാര്യ ഇയാളുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി. ഇതിന് ശേഷം രവിചന്ദ്രൻ മാനോവിഷമത്തിലായിരുന്നുവത്രേ. തങ്ങളുടെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന് എഴുതിയ ആത്മഹത്യക്കുറിപ്പ് ലോഡ്ജിൽ നിന്ന് കണ്ടെത്തി.