വത്തിക്കാൻ: ഫ്രാൻസിലെ ക്രൈസ്തവ പുരോഹിതർ എഴുപതു വർഷത്തിനിടെ രണ്ട് ലക്ഷത്തിലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഫ്രഞ്ച് പ്രധാനമന്ത്രി ഴോങ് കാസ്റ്റെ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ഡ്രാഗിയുമായും അദ്ദേഹം ചർച്ച നടത്തിയിട്ടുണ്ട്.
216,000 കുട്ടികളെ ഫ്രാൻസിലെ ക്രൈസ്തവ പുരോഹിതർ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് ഫ്രാൻസിലെ സഭാ നേതൃത്വം പ്രതിസന്ധിയിലായിരുന്നു. നുമക്കാകെ നാണക്കേട് എന്ന് പറഞ്ഞുകൊണ്ട് മാർപ്പാപ്പ ഇതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നത്. സംഭവത്തെ ഫ്രാൻസിലെ ക്രൈസ്തവ സഭാ നേത!ൃത്വവും അപലപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഫഞ്ച് പ്രധാനമന്ത്രി ഴോങ് കാസ്റ്റെ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്