Sorry, you need to enable JavaScript to visit this website.

അഭിഭാഷകൻ കോടതിയിൽ കൊല്ലപ്പെട്ടു

ലഖ്‌നൗ- ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ അഭിഭാഷകൻ കോടതി മുറിക്കുള്ളിൽ കൊല്ലപ്പെട്ടു. അഡ്വ.ഭൂപേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. കോടതിയുടെ മൂന്നാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് തോക്കും കണ്ടെത്തി. അഭിഭാഷകൻ മറ്റാരോടോ സംസാരിച്ചുകൊണ്ടിരിക്കെയാണ് വെടിവെപ്പുണ്ടായത്. പോലീസ് അന്വേഷണം തുടങ്ങി.
 

Latest News