Sorry, you need to enable JavaScript to visit this website.

ലഖ്നൗവില്‍  144 പ്രഖ്യാപിച്ച് പോലീസ്;  ട്രെയിന്‍ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ലഖ്‌നൗ-ലഖിംപൂര് ഖേരിയില്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞ് കയറി നാല് കര്‍ഷകരുള്‍പ്പെടെ എട്ട് പേര്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റിലായിരുന്നു. ഇതില്‍ അജയ് മിശ്രയെ മന്ത്രി സഭാ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് കര്‍ഷകുടെ നേതൃത്വത്തില്‍ നടക്കുന്ന ട്രെയിന്‍ തടയല്‍ സമരത്തിന്റെ ഭാഗമായി പൊലീസ് ലഖ്നൗവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദേശീയ വിരുദ്ധ പ്രവര്‍ത്തനമാണ് ട്രെയിന്‍ തടയലെന്നും അതില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ലഖ്്നൗ പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. ലക്നൗവിലെ കര്‍ഷക നേതാക്കളുടെ വീട്ടില്‍ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.സാധാരണ നിലയെ തകകര്‍ക്കാന്‍ ശ്രമിച്ചാല്‍ ദേശീയ സുരക്ഷാ നിയമമായ (എന്‍എസ്എ) കര്‍ശനമായി നടപ്പാക്കുമെന്ന് ലഖ്നൗ പൊലീസ് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച പത്ത് മണി മുതല്‍ നാല് മണിവരെയുള്ള ആറ് മണിക്കൂര്‍ എല്ലാ ട്രെയിനുകളും തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചിരുന്നു.  കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ അറസ്റ്റും ആവശ്യപ്പെട്ടാണ് രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം ചെയ്യാന്‍ കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തത്.

Latest News