ന്യൂദൽഹി: അച്ഛന് വൃക്കദാനം ചെയ്യാൻ സന്നദ്ധതയറിയിച്ച മയക്കുമരുന്നുകേസ് പ്രതിക്ക് ജാമ്യം നൽകാൻ സുപ്രീം കോടതി. അച്ഛന്റെ വൃക്ക തകരാറിലായെന്നും അത് മാറ്റിവെക്കാനാണ് ഡോക്ടർമാർ നിർദേശിച്ചതെന്നും വൃക്ക നൽകാൻ തനിക്ക് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു.
പിന്നീടാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. പ്രതിയെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കാൻ സുപ്രീംകോടതി നിർദേശിച്ചു. വൃക്ക നൽകാനാകുമെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയാൽ പ്രതിയുടെ ജാമ്യാപേക്ഷ അനുകമ്പയോടെ പരിഗണിക്കാനും മധ്യപ്രദേശ് ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചു.