ശ്രീനഗര്‍- കശ്മീരില്‍ നടക്കുന്ന സിവിലിയന്‍ കൊലകളില്‍ കശ്മീരികള്‍ക്ക് പങ്കില്ലെന്നും കശ്മീരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുല്ല.
കശ്മീരിലെ സമാധാനം കെടുത്താനാഗ്രഹിക്കുന്നവരുടെ ഗൂഢാലോചനയാണിതെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശ്, ബിഹാര്‍ അടക്കമുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ഏതാനും ദിവസമായി കശ്മീരില്‍ ആക്രമണം നടക്കുകയാണ്. രണ്ടാഴ്ചക്കിടെ 11 പേരാണ് കൊല്ലപ്പെട്ടത്. അന്യസംസ്ഥാനക്കാരെ പട്ടാള ക്യാമ്പിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.