റിയാദ് - എ.ടി.എം തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച ഇന്ത്യക്കാരനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അമ്പതുകാരനാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി, അറസ്റ്റിലായ ഇന്ത്യക്കാരന്റെയും ഇയാള്‍ തകര്‍ത്ത എ.ടി.എമ്മിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.