ന്യൂദല്‍ഹി- തുടര്‍ച്ചയായി നാലാം ദിവസവും പെട്രോള്‍ വില വര്‍ധിച്ചപ്പോള്‍ ദല്‍ഹിയില്‍ ഇപ്പോള്‍ ലീറ്ററിന് 105.84 രൂപയാണ് വില. ഞായറാഴ്ച 35 പൈസയാണ് വര്‍ധിച്ചത്. ഡീസലിനു 35 പൈസ വര്‍ധിച്ച് ലീറ്ററിന് 94.57 രൂപയായി. വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (എടിഎഫ്) വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പെട്രോളിന് 33 ശതമാനം വില കൂടുതലാണ്. ഒരു ലീറ്റര്‍ എടിഎഫിന് ദല്‍ഹിയില്‍ 79 രൂപ മാത്രമെ ഉള്ളൂ.