വിജയവാഡ- ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് കാണാതായ പിഞ്ചുകുഞ്ഞിനെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പോലീസ്.
പെഡ്ഡകക്കാനി സ്വദേശിയായ പ്രിയങ്ക ഈ മാസം 12 നാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. രണ്ടാം നിലയിലെ ലേബര്‍വാര്‍ഡിലായിരുന്നു ഇവര്‍. കുഞ്ഞ് നിരന്തരം കരയുന്നതിനാല്‍ അമ്മൂമ കുഞ്ഞിനെയെടുത്ത് വാര്‍ഡിന് പുറത്താണ് കിടക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞ് അച്ഛനും അമ്മയും നോക്കിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് മനസ്സിലാകുന്നത്. ഉടന്‍ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു.
പോലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ ഒരു സ്ത്രീയോടൊപ്പം കൈയില്‍ ഒരു ബാഗുമായി പോകുന്നത് കണ്ടു. ഉടന്‍ പോലീസ് ഊര്‍ജിത തിരച്ചില്‍ ആരംഭിക്കുകയും ഇരുവരേയും പിടികൂടുകയുമായിരുന്നു. കുട്ടിയെ മാതാപിതാക്കളെ തിരിച്ചേല്‍പിച്ചു.