ജിസാന്‍ - കൊലക്കേസ് പ്രതിയായ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്‍ അബ്ദുല്‍മുഹ്‌സിന്‍ ബിന്‍ ഹമൂദ് ബിന്‍ ദൈഫുല്ല നാസിറിനെ ശിരസ്സിന് അടിച്ച് കൊലപ്പെടുത്തിയ അബ്ദുല്ല ബിന്‍ അലി ബിന്‍ മുഹമ്മദ് അല്‍സുബൈദിക്ക് ജിസാന്‍ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്.