ന്യൂദൽഹി- മുൻ കേന്ദ്രമന്ത്രിയും മുസ്്‌ലിം ലീഗ് നേതാവുമായിരുന്ന ഇ.അഹമ്മദുമായുള്ള വ്യക്തിബന്ധം വിശദീകരിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസംഗം. പാർലമെന്റിലും പുറത്തും ഇ.അഹമ്മദ് തനിക്ക് വഴികാട്ടിയായിരുന്നുവെന്ന് രാഹുൽ അനുസ്മരിച്ചു.
പാർലമെന്റിൽ എന്റെ പുറകിലായിരുന്നു അദ്ദേഹം ഇരിക്കുക. എന്നേക്കാൾ പ്രായമുള്ള ആളാണെങ്കിലും സഭയിൽ അതായിരുന്നു പതിവ്. ഞങ്ങൾക്കിടയിൽ വലിയ സൗഹൃദമുണ്ടായിരുന്നു. എന്തെങ്കിലും വലിയ വാർത്തയോ സംഭവമോ ഉണ്ടായാൽ അദ്ദേഹം എന്റെ പുറത്ത് തട്ടി കാര്യങ്ങൾ ഓർമിപ്പിക്കും. ആ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ വീക്ഷണം പ്രകടിപ്പിക്കും. രാഷ്ട്രീയത്തിൽ രണ്ടു തരം വ്യക്തികളെ കാണാം. ഒരു വിഭാഗം അവരവരുടെ ഇമേജ് വർധിപ്പിക്കാനും എല്ലാം അവരിൽ കേന്ദ്രീകരിക്കാനുമായിരിക്കും അവർക്ക് താൽപര്യം. മറ്റുള്ളവർക്ക് വേണ്ടി എല്ലാം സമർപ്പിക്കാൻ ശ്രമിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. ഇതിൽ രണ്ടാമത്തെ വിഭാഗത്തിലായിരുന്നു അഹമ്മദ്. കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങൾക്ക് വേണ്ടി അദ്ദേഹം പ്രവർത്തിച്ചു- രാഹുൽ അനുസ്മരിച്ചു.
മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്‍റണി, ലീഗ് ദേശീയ നേതാക്കളായ ഖാദര്‍ മൊയ്തീന്‍, പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വീഡിയോ കാണാം