ലഖ്‌നൗ- സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം സ്വീകരിച്ചിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 2004 ഏപ്രില്‍ 31 നുശേഷം വിവാഹിതരായ ജീവനക്കാരാണ് തങ്ങള്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കേണ്ടത്. ഇതിനായി വനിതാക്ഷേമ വകുപ്പ് നല്‍കിയ അവസാന തീയതി.
സമൂഹത്തില്‍നിന്ന് സ്ത്രീധന വിപത്ത് നിര്‍മാര്‍ജനം ചെയ്യുന്നതിന് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണിത്. അഫിഡവിറ്റ് നല്‍കാത്ത ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കുലറില്‍ അധികൃതരോട് ആവശ്യപ്പെടുന്നു.
സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് ആദ്യമായാണ് ഇത്തരമൊരു സത്യവാങ്മൂലം ആവശ്യപ്പെടുന്നതെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് ഡയരക്ടര്‍ മനോജ് രവി പറഞ്ഞു.