ദുബായ്- മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ വിവരസാങ്കേതിക പ്രദര്‍ശനമായ ജൈറ്റക്‌സ് ഞായറാഴ്ച ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിക്കും. 41 ാമത് പ്രദര്‍ശനത്തില്‍ ലോകത്തെ ഏറ്റവും വലിയ ഐ.ടി കമ്പനികളടക്കം 60 രാജ്യങ്ങളില്‍നിന്നുള്ള 700 ലേറെ കമ്പനികള്‍ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കും.
യുവ ടെക് കമ്പനികള്‍ക്കായുള്ള സംരംഭകത്വം, നവീകരണം, നേതൃത്വ പരിപാടി എന്നിവയുള്‍പ്പെടുന്ന ജൈറ്റക്‌സ് യൂത്ത് എക്‌സ് യൂണിപ്രണര്‍ 2021 ആദ്യമായി അരങ്ങേറും. ശില്‍പശാല, സംവാദം, സമ്മേളനം തുടങ്ങിയവയാണ് മറ്റു പരിപാടികള്‍. ഇന്ത്യന്‍ കമ്പനികളും ഇന്ത്യയില്‍ നിന്നുള്ള ഐ.ടി വിദഗ്ധരും പങ്കെടുക്കുകയും പ്രഭാഷണം നടത്തുകയും ചെയ്യും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, 5 ജി, ക്ലൗഡ്, ബ്ലോക്ക് ചെയിന്‍, സൈബര്‍ സുരക്ഷ, ബിഗ് ഡാറ്റ, ക്വാണ്ടം കംപ്യൂട്ടിങ്, ഇമ്മേഴ്‌സീവ് ടെക്‌നോളജീസ്, ഫിനാന്‍സ്, മറ്റ് പുതിയ സാങ്കേതികവിദ്യകള്‍ എന്നിവ്ക്കും പ്രാധാന്യം നല്‍കിയുള്ളതാണ് ഈ പരിപാടി.