Sorry, you need to enable JavaScript to visit this website.

ആസിയാന്‍ ഉച്ചകോടിയില്‍ മ്യാന്‍മര്‍ പട്ടാള ഭരണാധികാരിയെ വിളിക്കില്ല

റങ്കൂണ്‍- ഈ മാസം അവസാനം നടക്കുന്ന ആസിയാന്‍ ഉച്ചകോടിയിലേക്ക് മ്യാന്‍മറിലെ പട്ടാള ഭരണാധികാരി ജനങല്‍ മിന്‍ ഓങ് ഹൈങിനെ ക്ഷണിക്കില്ല. പത്തംഗ രാജ്യകൂട്ടായ്മയില്‍ അസാധാരണമാണ് ഈ തീരുമാനം. സാധാരണ അംഗ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ആസിയാന്‍ ഇടപെടാറില്ല.
നിരാശപ്പെടുത്തുന്ന തീരുമാനമാണിതെന്ന് മ്യാന്‍മറിലെ സൈനിക ജുണ്ട പ്രതികരിച്ചു. മ്യാന്‍മറിലെ കലാപം തടയാന്‍ പട്ടാളം കാര്യമായൊന്നും ചെയ്തില്ലെന്നാണ് ആസിയാന്‍ ചൂണ്ടിക്കാണിക്കുന്നത്. മ്യാന്‍മറില്‍നിന്ന് രാഷ്ട്രീയേതര പ്രതിനിധിയെ ഉച്ചകോടിയിലേക്ക് ക്ഷണിക്കാനാണ് തീരുമാനം.

 

Latest News