ന്യൂദല്‍ഹി- മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് ഡെങ്കി ബാധിച്ചതായി എയിംസ് അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ക്ഷീണവും പനിയും ബാധിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് മന്‍മോഹന്‍ സിങിനെ ദല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. ഡോ. നിതീഷ് നായികിന്റെ നേതൃത്വത്തിലുള്ള കാര്‍ഡിയോളജിസ്റ്റുകളെ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഡോ. സിങിനെ വ്യാഴാഴ്ച ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. കുടുംബാംഗങ്ങളുടെ സ്വകാര്യത മാനിക്കാതെ മന്‍മോഹന്‍ ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന ചിത്രം പുറത്തു വിട്ടതിന് ആരോഗ്യ മന്ത്രിക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. മന്‍മോഹന്‍ സിങിന്റെ മകള്‍ ദമന്‍ സിങ് ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു. ഈ ചിത്രം പുറത്തു വന്നത് തന്റെ അമ്മയെ ഏറെ വിശമിപ്പിച്ചുവെന്ന് ദമന്‍ പറഞ്ഞു.