ഭോപാല്‍- വാങ്ങിയ സിഗരറ്റിന്റെ പണം ചോദിച്ച കടയുടമയെ നാലു പേര്‍ ചേര്‍ന്ന് അടിച്ചു കൊന്നു. മധ്യപ്രദേശിലെ ഷാദോള്‍ ജില്ലയിലെ ദേവ്‌ലോണ്ടില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കട നടത്തിപ്പുകാരനായ അരുണ്‍ സോണിയാണ് കൊല്ലപ്പെട്ടത്. പ്രതികളായ മോനു ഖാന്‍, പങ്കജ് സിങ്, വിരാട് സിങ്, സന്ദീപ് സിങ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുങ്ങിയ ഒരാള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പ്രതികള്‍ അരുണിന്റെ കടയിലെത്ത് സിഗരറ്റ് വാങ്ങിയത്. അരുണ്‍ പണം ചോദിച്ചതോടെ സംഘം ആക്രമിക്കുകയായിരുന്നു. ഇതിനിടെ അരുണിനെ രക്ഷിക്കാെത്തിയ രണ്ടു മക്കളേയും പ്രതികള്‍ മര്‍ദിച്ചതായി സബ്ഡിവിഷനല്‍ പോലീസ് ഓഫീസര്‍ ഭവിഷ്യ ഭാസ്‌കര്‍ പറഞ്ഞു. മര്‍ദനമേറ്റ അരുണ്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.