പാലക്കാട്- മലമ്പുഴ അണക്കെട്ട് ഉടന്‍ തുറക്കും. അണക്കെട്ടിലെ ജലനിരപ്പ് 114.10 മീറ്ററില്‍ എത്തിനില്‍ക്കുകയാണ്. 115.06 മീറ്ററാണ് പരമാവധി സംഭരണ ശേഷി. ഭാരതപ്പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ മറ്റ് ഡാമുകളുടെ സ്ഥിതിയും ഇങ്ങനെ തന്നെയാണ്. പോത്തുണ്ടി, കാഞ്ഞിരപ്പുഴ, മംഗലം, പറമ്പിക്കുളം അടക്കമുള്ള അണക്കെട്ടുകള്‍ ഇന്നലെ തന്നെ തുറന്നിരുന്നു. വൃക്ഷങ്ങള്‍ കടപുഴകിയതിനാല്‍ സംസ്ഥാനത്തിന്റെ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ മഴക്കെടുത്തി തുടരുകയാണ്. കോട്ടയം ജില്ലയിലാണ് ഏറെ കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോലീസിനെയും ഫയര്‍ ഫോഴ്‌സിനെയും നിയോഗിച്ചു. ഒറ്റപെട്ട കുടുംബങ്ങളെ മാറ്റി താമസിപ്പിക്കും. ഈരാറ്റുപേട്ടപാല റോഡില്‍ വെള്ളം കയറിത്തുടങ്ങി. അരുവിത്തുറ പാലം മുങ്ങി. പനക്കപ്പാലത്ത് റോഡില്‍ വെള്ളം കയറി.