വാഷിംഗ്ടൺ: കോവിഡ് വ്യാപനത്തെത്തുടർന്ന വിദേശത്തുനിന്നുള്ള യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അമേരിക്ക പിൻവലിച്ചു. . കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച വിദേശത്തുനിന്നുള്ള യാത്രക്കാർക്ക് നവംബർ എട്ടു മുതൽ അമേരിക്കയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകും.
2020 മാർച്ച് മുതൽ വിവിധ രാജ്യങ്ങളിൽനിന്നുള്ളവർക്ക് അമേരിക്ക യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യ, യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യക്കാർക്കായിരുന്നു വിലക്ക്. .അമേരിക്കയിലേക്ക് പ്രവേശിക്കുന്ന വിമാനയാത്രികർ, യാത്രയുടെ മൂന്നുദിവസം മുൻപ് കോവിഡ് പരിശോധന നടത്തണം.
കരമാർഗം അമേരിക്കയിൽ പ്രവേശിക്കണമെങ്കിൽ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണംസ്വീകരിച്ചിരിക്കണം. അടിയന്തര സ്വഭാവമുള്ള സന്ദർശനത്തിന് എത്തുന്നവർക്ക് ഈ നിബന്ധനയില്ല.