കാബൂൾ- അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിലെ ഷിയാ പള്ളിയിലുണ്ടായ സ്‌പോടനത്തിൽ പതിനാറ് പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റു. ചാവേറാക്രമണമാണ് നടന്നത്. ആക്രമണത്തിന്റെ ഉത്തവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച കുണ്ടൂസിലെ ഷിയാ പള്ളിയിൽ നടന്ന സ്‌ഫോടനത്തിൽ 46 പേർ കൊല്ലപ്പെട്ടിരുന്നു. ഐ.എസ് ഭീകരരാണ് കഴിഞ്ഞ വെള്ളിയാഴ്ച ഭീകരാക്രണം നടത്തിയത്.