Sorry, you need to enable JavaScript to visit this website.

താലിബാന്റെ ചൈനാ, പാക് സഖ്യം ആശങ്കാജനകമെന്ന് ആര്‍.എസ്.എസ്

നാഗ്പൂര്‍-അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പാക്കിസ്ഥാനും ചൈനയുമായുള്ള സഖ്യം ആശങ്കാജനകമാണെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. അതിര്‍ത്തികളില്‍ സൈനിക സന്നാഹങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
താലിബിന്റെ ചരിത്രം നമുക്ക് അറിവുള്ളതാണെന്നും ഇപ്പോള്‍ ചൈനയും പാക്കിസ്ഥാനും അവരെ പിന്തുണക്കുകയാണെന്നും വിജയദശമി വാര്‍ഷിക പ്രഭാഷണത്തില്‍ മോഹന്‍ ഭാഗവത് പറഞ്ഞു. ചൈനയുടെ സമീപനം മാറിയിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുമ്പോള്‍ തന്നെ അക്കാര്യത്തില്‍ ബോധവാന്മാരായിരിക്കണമെന്നും തയാറെടുപ്പുകള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
നിഷ്ഠൂര വാഴ്ചയും വര്‍ഗീയതയും ഇസ്്‌ലാമിന്റെ പേരിലുള്ള ഭീകരതയും തന്നെ ധാരാളം മതി താലിബാനെ കുറിച്ച് സംശയമുയരാനെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
ചൈനയും പാക്കിസ്ഥാനും തുര്‍ക്കിയും താലിബാനുമായി അവിശുദ്ധ സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കയാണ്. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തികള്‍ വീണ്ടും വലിയ ആശങ്കകളാണ് സമ്മാനിക്കുന്നത്. കരാതിര്‍ത്തി മാത്രമല്ല, തീരത്തും സുരക്ഷ വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News