ന്യൂയോര്‍ക്ക്- ആഗോള പട്ടിണി സൂചികയില്‍ പാക്കിസ്ഥാാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ പിന്നിലാണ് ഇന്ത്യ. പാക്കിസ്ഥാാന്‍ 92ാം സ്ഥാനത്താണ്. നേപ്പാളും ബംഗ്ലാദേശും 76ാം സ്ഥാനത്താണ്. മ്യാന്‍മര്‍ 71ാം സ്ഥാനത്തും. പപ്വ ന്യൂ ഗിയ്‌ന (102), അഫ്ഗാനിസ്താന്‍ (103), നൈജീരിയ, കോംങോ, സിയറ ലോണി, ഹെയ്തി, ലിബെറിയ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുടെ പിന്നിലുള്ളത്. ചൈന, കുവൈത്ത്, ബ്രസീല്‍ തുടങ്ങിയ 18 രാജ്യങ്ങളാണ് റാംങ്കിംഗില്‍ മുന്നില്‍ നില്‍ക്കുന്നത്. കണ്‍സേണ്‍ വേള്‍ഡ് വൈഡ് എന്ന ഐറിഷ് ഏജന്‍സിയും ജര്‍മ്മന്‍ ഓര്‍ഗനൈസേഷനും കൂടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യയിലെ പട്ടിണിയുടെ തോത് ആശങ്കജനകമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും രാജ്യത്ത് പട്ടിണി നിരക്ക് കുറയുന്നതിന് പകരം കൂടുകയാണ് ചെയ്യുന്നത്. 2000 ല്‍ 38.8 ആയിരുന്നു പട്ടിണിനിരക്കെടുത്തപ്പോല്‍ ഇന്ത്യുടെ പോയിന്റെങ്കില്‍ 2012 നും 2021 നും ഇടയ്ക്ക് ഇത് 28.8 പോയി കുറയുകയാണുണ്ടായത്. 5 വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണ നിരക്ക്, കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്, അപര്യാപ്തമായ ഭക്ഷണം, പോഷകാഹാരക്കുറനവ് എന്നിവയില്‍ ഇന്ത്യ മുന്നേറിയിട്ടുണ്ട്.