കൊച്ചി: ഇന്ധനവില ഇന്നും കൂടി .പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ പെട്രാളിന് ലിറ്ററിന് 5.50 രൂപയും ഡീസലിന് 3.72 രൂപയുമാണ് വർധിച്ചത്.
കൊച്ചിയിൽ ഡീസൽ ലിറ്ററിന് ഇന്ന് 99 .11 രൂപയും പെട്രോൾ ലീറ്ററിന് 105.45 രൂപയുമാണ്. തിരുവനന്തപുരത്ത് ഡീസലിന് 100.94 രൂപയും പെട്രോളിന് 107 .08 രൂപയുമായി. കോഴിക്കോട് ഡീസലിന് 99.27 രൂപയും പെട്രോളിന് 105.62 രൂപയുമാണ് ഇന്നത്തെ വില.