റാംപൂര്‍- കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ മുറിയുടെ സീലിങ് പൊടുന്നനെ അടര്‍ന്നു വീണു. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തില്‍ എല്ലാവരും ഞെട്ടിയെങ്കിലും ആര്‍ക്കും പരിക്കില്ല. യുപിയിലെ റാംപൂരിലാണ് സംഭവം. കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്ന 75ാം സ്വാതന്ത്ര്യ വാര്‍ഷിക ആഘോഷ പരിപാടിയായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി റാംപൂരില്‍ ഒക്ടോബര്‍ 16 മുതല്‍ 25 വരെ നടക്കുന്ന കരകൗശല മേളയുടെ ഒരുക്കങ്ങള്‍ കാണാന്‍ എത്തിയതായിരുന്നു മന്ത്രി.
केंद्रीय मंत्री मुख्तार अब्बास नकवी के सिर पर विकास के बादल जमकर बरसे ।
— Srinivas BV (@srinivasiyc) October 14, 2021
रामपुर की प्रेस कांफ्रेंस में प्रधानमंत्री मोदी के कसीदे पढ़ रहे थे जिस दौरान हुआ हादसा । pic.twitter.com/rxPW2BSckc
വാര്‍ത്താ സമ്മേളനം നടത്തുന്ന മന്ത്രിയുടെ പിറകില്‍ നില്‍ക്കുന്നവരുടെ തലയിലേക്ക് സീലിങ് അടര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനൊരു കൊട്ട് ആയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ് ബി വി ട്വിറ്ററില്‍ പങ്കുവച്ചത്. "വികസനത്തിന്റെ മേഘങ്ങള്‍ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കുമേല്‍ വീണു. അദ്ദേഹം പ്രധാനമന്ത്രി മോഡിയെ വാഴ്ത്തിപ്പാടിയതാണ് കാരണം"- എന്നായിരുന്നു ശ്രീനിവാസിന്റെ പരിഹാസം.