അബുദാബി- മലയാളത്തിലും ബോളിവുഡിയും സജീവമായ സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഹോളിവുഡ് സിനിമയിലും അദ്ദേഹം സാന്നിധ്യമറിയിച്ചിരുന്നു. ഉമര്‍ അബ്ദുല്ല അല്‍ ദര്‍മക്കി വിസ കൈമാറി. നിരവധി മലയാള സിനിമാ താരങ്ങള്‍ ഇതിനകം ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിട്ടുണ്ട്.