ന്യൂദല്‍ഹി- ദല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ.മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വേഗം സുഖംപ്രാപിക്കാനും ആരോഗ്യത്തിനുംവേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു.
ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ആശുപത്രിയില്‍ മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ചു.
പനിയെ തുടര്‍ന്ന് ക്ഷിണിതനായതിനു പിന്നാലെയാണ് ബുധനാഴ്ച മന്‍മോഹന്‍ സിംഗിനെ എയിംസില്‍ പ്രവേശിപ്പിച്ചത്.