ലഖ്‌നൗ- ലഖിംപൂര്‍ ഖേരിയില്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ ഉത്തര്‍പ്രദേശ് നിയമമന്ത്രി ബ്രജേഷ് പഥക്ക് സന്ദര്‍ശിച്ചു. അതേസമയം, കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ കാണാന്‍ മന്ത്രി ഇതുവരെ തയാറായിട്ടില്ല.
ലഖിംപൂര്‍ സംഘര്‍ഷത്തില്‍ ജനങ്ങള്‍ക്ക് നീതി ലഭിക്കുമെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്നിനായിരുന്നു കര്‍ഷക പ്രതിഷേധം നടന്ന ലഖിംപൂരില്‍ അക്രമ സംഭവങ്ങള്‍. എട്ട്‌പേരാണ് കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കര്‍ഷകര്‍ക്കുമേല്‍ വാഹനം കയറ്റിയെന്നാണ് ആരോപണം. ആശിഷ് മിശ്രയടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.