ന്യൂദൽഹി- മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും അദ്ദേഹത്തിനുണ്ടെന്ന് എയിംസ് അധികൃതർ അറിയിച്ചു. മൻമോഹൻ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പതിവ് ചികിത്സയുടെ ഭാഗമായാണ് എയിംസിൽ വന്നതെന്നും എ.ഐ.സി.സി സെക്രട്ടറി പ്രണവ് ഝാ അറിയിച്ചു.