ലഖ്‌നൗ- ലഖിംപൂര്‍ ഖേരില്‍ കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് നാടിന്റെ ആദരാഞ്ജലി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷകരും കര്‍ഷക സംഘടനാ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. വിവിധ കക്ഷി നേതാക്കള്‍ ലഖിംപൂര്‍ ഖേരിയില്‍ എത്തി.
അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ പ്രിയങ്ക ഗാന്ധി വാധ്‌ര അടക്കമുള്ള നേതാക്കളെ പോലീസ് തടഞ്ഞു. സിതാപൂര്‍ ടോളിലാണ് തടഞ്ഞുവെച്ചത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഖിലേഷിനോട് പോലീസ് മോശമായി പെരുമാറിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇതിന് സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും യു.പി കോണ്‍ഗ്രസ് വ്യക്തമാക്കി.
പോലീസ് വിലക്ക് മറികടന്ന് പ്രിയങ്ക സമ്മേളന സ്ഥലത്ത് എത്തി. ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടികായത്തും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.