ന്യൂദല്‍ഹി- രാജ്യത്ത് മെഡിക്കല്‍ പരിരക്ഷ ഇല്ലാത്ത 40 കോടി ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ ഒരു തരത്തിലുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സും ഇല്ലാത്തവരുടെ മുഴുവന്‍ കുടുംബങ്ങളെയും പരിരക്ഷയില്‍ ഉള്‍പ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 21 ഇന്‍ഷുറന്‍സ് കമ്പനികളുടെ ചുരുക്ക പട്ടിക തയാറാക്കിയിട്ടുണ്ട്. പദ്ധതിയുടെ പ്രാരംഭ നടപടിയുടെ ഭാഗമായി ദേശീയ ആരോഗ്യ അഥോറിറ്റിയും ഇന്‍ഷുറന്‍സ് കമ്പനികളും തമ്മില്‍ ധാരണപത്രം ഒപ്പിടുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്.