ജയ്പൂര്‍- അന്താരാഷ്ട്ര പെണ്‍കുട്ടി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിച്ച രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ടൊട്ടാസറയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദമായി. സ്ത്രീ ജീവനക്കാരുള്ള സ്‌കൂളുകളിലെല്ലാം പല കാരണങ്ങള്‍ക്കൊണ്ട് കലഹമുണ്ടാകാന്‍ സാധ്യതയേറെയാണ്. ഈ ചെറിയ അബദ്ധങ്ങള്‍ ശരിയാക്കിയാല്‍ നിങ്ങള്‍ പുരുഷന്‍മാരേക്കാള്‍ എപ്പോഴും മുന്നിലാകും- എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
സ്ത്രീകളുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്തന്നതാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ നടപടികളെന്നും ജോലി നിയമനങ്ങളില്‍ അവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോലികളിലും സെലക്ഷനിലും പ്രൊമോഷനിലും സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.