Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഹൗസ് ഡ്രൈവർമാരുടെ എണ്ണത്തിൽ വൻ കുറവ്

റിയാദ് - ഒരു വർഷത്തിനിടെ ഗാർഹിക തൊഴിലാളികളിൽ ഹൗസ് ഡ്രൈവർമാരുടെയും പരിചാരകരുടെയും എണ്ണമാണ് ഏറ്റവും കുറഞ്ഞതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഹൗസ് ഡ്രൈവർമാരുടെ എണ്ണം 7.4 ശതമാനമായാണ് കുറഞ്ഞത്. ഹൗസ് ഡ്രൈവർമാർ 18,21,734 ആയാണ് കുറഞ്ഞത്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 19,57,266 ഹൗസ് ഡ്രൈവർമാരുണ്ടായിരുന്നു. പരിചാരകരുടെ എണ്ണം 16,53,057 ൽ നിന്ന് 15,28,406 ആയി കുറഞ്ഞു. പരിചാരകരുടെ എണ്ണത്തിൽ 8.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഹാരിസുമാരുടെ (ഗാർഡുകൾ) എണ്ണം 11.4 ശതമാനം തോതിൽ കുറഞ്ഞു. ഹാരിസുമാരുടെ എണ്ണം 29,484 ൽ നിന്ന് 26,473 ആയി കുറഞ്ഞു. വീടുകളിലെ തോട്ടം തൊഴിലാളികളുടെ എണ്ണം 8.1 ശതമാനം തോതിൽ കുറഞ്ഞു. തൊട്ടം തൊഴിലാളികളുടെ എണ്ണം 2,548 ൽ നിന്ന് 2,357 ആയാണ് കുറഞ്ഞത്. 
വീടുകളിൽ ടൈലർമാരായി ജോലി ചെയ്യുന്നവരുടെ എണ്ണം 5.3 ശതമാനം തോതിലും കുറഞ്ഞു. ടൈലർമാരുടെ എണ്ണം 1,390 ആയാണ് കുറഞ്ഞത്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 1,470 ടൈലർമാരുണ്ടായിരുന്നു. ഹോംനഴ്‌സുമാരുടെ എണ്ണം 2,678 ൽ നിന്ന് 2,074 ആയി കുറഞ്ഞു. ഹോംനഴ്‌സുമാരുടെ എണ്ണം 29.1 ശതമാനം തോതിൽ കുറഞ്ഞു. ഹൗസ് മാനേജർമാരുടെ എണ്ണം 22.9 ശതമാനം തോതിൽ ഒരു വർഷത്തിനിടെ ഉയർന്നു. ഹൗസ് മാനേജർമാരുടെ എണ്ണം 2,102 ൽ നിന്ന് 2,583 ആയാണ് വർധിച്ചത്.
 

Latest News