മലപ്പുറം: കനത്ത മഴയെ തുടർന്ന് വീട് തകർന്ന് രണ്ടു കുട്ടികൾ മരിച്ചു. കരിപ്പൂർ മുണ്ടോട്ടുപാടത്ത് ചേന്നാരി മുഹമ്മദ്കുട്ടിയുടെ പേരക്കുട്ടികളായ ഏഴുമാസം മാത്രം പ്രായമുള്ള റിൻസാന, എട്ട് വയസുള്ള റിസ്‌വാന എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. രണ്ട് കുട്ടികളെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ മുതൽ പെയ്യുന്ന അതിശക്തമായ മഴയെത്തുടർന്ന് വീടിന് മുകളിലേക്ക് മറ്റൊരു വീടിന്റെ പുതുതായി നിർമ്മിക്കുന്ന മതിൽ ഇടിഞ്ഞ് വീഴുകയും ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ ശീരത്തിലേക്ക് വീടിന്റെ ഒരു ഭാഗം തകർന്ന് വീഴുകയുമാണുണ്ടായതെന്നാണ് പ്രാഥമിക വിവരം. നാട്ടുകരാണ് കുട്ടികളെ വീടിന് പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.