മുംബൈ-ലഹരിപ്പാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന് മൂന്നാം തവണയും ജാമ്യം നിഷേധിച്ചു. വെള്ളിയാഴ്ച മുതല്‍ മുംബൈ ജയിലില്‍ കഴിയുന്ന ആര്യന്റെ ജാമ്യാപേക്ഷ ഇനി ബുധനാഴ്ച രാവിലെ 11 മണിക്ക് മുംബൈ സെഷന്‍സ് കോടതി പരിഗണിക്കും.
ആര്യനു പുറമെ, അര്‍ബാസ് മെര്‍ച്ചന്റ്, മോഹക് ജസ്വല്‍, നൂപുര്‍ സതിജ, മുന്‍മുന്‍ ധമാച്ച എന്നിവരുടെ ജാമ്യാപേക്ഷകളും ബുധനാഴ്ചത്തേക്ക് മാറ്റി.
ബുധനാഴ്ച രാവിലെ മറുപടി ഫയല്‍ചെയ്യണമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയോട് ആവശ്യപ്പെട്ട കോടതി ഉച്ചക്ക് ശേഷം വാദം നടക്കുമെന്നും അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ആര്യനടക്കം എട്ട് പേരെ മുംബൈ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തത്.