Sorry, you need to enable JavaScript to visit this website.

 കോൺഗ്രസ് ബന്ധത്തെച്ചൊല്ലി സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ ഭിന്നത

ന്യൂദൽഹി: സി.പി.എം 23ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട്  ചർച്ച ചെയ്യാൻ ചേർന്ന പിബി യോഗത്തിൽ കോൺഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി ഭിന്നത. ദേശീയ തലത്തിൽ കോൺഗ്രസുമായുള്ള സഖ്യം രാഷ്ട്രീയപരമായി ഗുണം ചെയ്തില്ലെന്നും വർഗീയതയെ ചെറുക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നുമാണ് പി.ബി.അംഗങ്ങളിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. കേരളത്തിൽ നിന്നുള്ള  അംഗങ്ങളും കോൺഗ്രസ്  ബന്ധത്തെ എതിർത്തുവെന്നാണ് സൂചന.

എന്നാൽ  കോൺഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമല്ലെന്ന അഭിപ്രായവും ഉയർന്നു. ബിജെപിയെ ചെറുക്കാൻ പ്രാദേശിക പാർട്ടികളുമായി സഹകരിച്ച് മുന്നോട്ടുപോവുകയാണി വേണ്ടതെന്ന് ചിലർ വാദിച്ചു.  പാർട്ടി ബംഗാൾ ഘടകമാണ് കോൺഗ്രസ് ബന്ധത്തെ അനുകൂലിക്കുന്നത്. 


 

Latest News