കോട്ട- രാജസ്ഥാനില്‍ യുവാവ് മുന്‍കാമുകിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി. ജാല്‍വര്‍ ജില്ലയിലെ ആമിര്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. 19 കാരി പൂജ മെഹറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 22 കാരന്‍ ജുബെറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും തമ്മില്‍ പ്രേമബന്ധം അവസാനിപ്പിച്ചിരുന്നുവെങ്കിലും പെണ്‍കുട്ടിയുടെ പിതാവ് മര്‍ദിച്ചതിലുള്ള പ്രതികാരം തീര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രണ്ടു വര്‍ഷം തുടര്‍ന്ന പ്രണയം അവസാനിപ്പിച്ച് ഇരുവരും അവരവരുടെ സമുദായത്തില്‍നിന്ന് തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഒന്നര മാസം മുമ്പ് പ്രണയ ബന്ധത്തിന്റെ പേരില്‍ പൂജയുടെ പിതാവ് രാധേശ്യാം ജുബെറിനെ മര്‍ദിച്ചിരുന്നുവെന്ന് പറയുന്നു. ഇതേതുടര്‍ന്നാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തത്. പെണ്‍കുട്ടി ജോലി ചെയ്തിരുന്ന പാടത്ത് എത്തിയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.