ശ്രീനഗര്‍- കശ്മീരില്‍ പുതിയ തന്ത്രം സ്വീകരിച്ചിരിക്കുന്ന ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനിടെ, 500 പേരെ തടങ്കലിലാക്കിയതായി റിപ്പോര്‍ട്ട്. തെരഞ്ഞുപിടിച്ച് കൊല്ലുകയെന്ന തന്ത്രം സ്വീകരിച്ച ഭീകരരെ അമര്‍ച്ച ചെയ്യുന്നതിനാണ് സൈന്യം നടപടി ശക്തമാക്കിയിരിക്കുന്നത്.
പൊടുന്നനെ അക്രമസംഭവങ്ങള്‍ വര്‍ധിച്ച ശ്രീനഗറില്‍ ഈയാഴ്ച മൂന്ന്് ഹിന്ദുക്കളേയും ഒരു സിഖുകാരനേയും കൊലപ്പെടുത്തിയിരുന്നു. കശ്മീരി നേതാക്കള്‍ കൊലപാതകങ്ങളെ അപലപിച്ച് രംഗത്തുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് 500 ലേറെ പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തടങ്കലിലാക്കിയവര്‍ ഭൂരിഭാവും ശ്രീനഗറില്‍നിന്നുള്ളവരാണ്.