ന്യൂദല്‍ഹി- ലഖിംപൂര്‍ ഖേരി സംഭവം ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി.
കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന സംഭവത്തില്‍ നേരത്തെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച വരുണ്‍ ഗാന്ധിയെ ബി.ജെ.പി ദേശീയ നിര്‍വാഹ സമതിയില്‍നിന്ന് ഒഴിവാക്കിയിരുന്നു.
ഇന്ന് നല്‍കിയ ട്വീറ്റിലാണ് വരുണ്‍ ഗാന്ധി പുതിയ ആരോപണം ഉന്നയിച്ചത്.
ലഖിംപൂര്‍ സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ഹിന്ദു-മുസ്്‌ലിം സംഘര്‍ഷമാക്കാനുമുള്ള ശ്രമങ്ങള്‍ അപകടരമാണെന്ന് ദേശീയ ഐക്യത്തിനുമുകളില്‍ രാഷ്ട്രീയനേട്ടത്തിനു ശ്രമിക്കരുതെന്നും വരുണ്‍ ഗാന്ധി ട്വീറ്റില്‍ പറഞ്ഞു.
പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കുമേല്‍ വാഹനം കയറ്റുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നേരത്തെ വരുണ്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനും യു.പി സര്‍ക്കാരിനുമെതിരെ ആരോപണം ഉന്നയിച്ചിരുന്നത്.
ബി.ജെ.പി പ്രസിഡന്റ് ജെ.പി.നദ്ദ പുനസഃഘടിപ്പിച്ച ബി.ജെ.പി നിര്‍വാഹക സമിതിയില്‍നിന്ന് വരുണ്‍ ഗാന്ധിയുടെ അമ്മയും മുന്‍മന്ത്രിയുമായ മേനക ഗാന്ധിയേയും ഒഴിവാക്കിയിരുന്നു.