ലഖ്‌നൗ- കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന ലഖിംപൂര്‍ സംഭവം നടക്കുമ്പോള്‍ എവിടെ ആയിരുന്നുവെന്ന് തെളിവ് സഹിതം മറുപടി നല്‍കാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്ക് കഴിഞ്ഞില്ലെന്ന് യു.പി ഡി.ഐ.ജി ഉപേന്ദ്ര അഗര്‍വാള്‍ പറഞ്ഞു.
ചോദ്യം ചെയ്യലിനോട് സഹകരിക്കാതായപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി. കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആശിഷിന്റെ പങ്ക് കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രധാനമായും ശ്രമിച്ചത്.
12 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ആശിഷ് മിശ്രയെ ശനിയാഴ്ച ലഖിംപൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അന്വേഷണ സമിതി 40 ചോദ്യങ്ങളാണ് തയാറാക്കിയിരുന്നത്. ആശിഷിനൊപ്പം എത്തിയ അഭിഭാഷകന്‍ അവദേശ് സിംഗ് പല സത്യാവാങ്മൂലങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ലഖിംപൂര്‍ സംഘര്‍ഷ സമയത്ത് ആശിഷ് എവിടെ ആയിരുന്നുവെന്ന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല.