ഭാര്യയെയും അമ്മായിയമ്മയെയും വെടിവെച്ചു കൊന്ന് യുവാവ് പോലീസിൽ കീഴടങ്ങി


ഡൽഹി :  ഭാര്യയെയും അമ്മായിയമ്മയെയും വെടിവെച്ചുകൊന്ന  ശേഷം യുവാവ് പോലീസിനെ വിളിച്ചു വരുത്തി കീഴടങ്ങി.  ഭാര്യ നിധി അമ്മ വീറോ എന്നിവരെയാണ് യുവാവ് കൊലപ്പെടുത്തിയത്.  

ബാബ ഹരിദാസ് നഗറിലെ ഭാര്യ വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. ഇക്കാര്യം പറഞ്ഞ്  പ്രതിയെ അമ്മായിയമ്മ സ്ഥിരം അപമാനിച്ചിരുന്നതായി പൊലീസ് പറയുന്നു. എന്നാൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷമേ കൊലപാതകത്തിന് പിന്നിലെ കൂടുതൽ കാരണങ്ങൾ വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
 

Latest News